Monday, April 22, 2013

വാക്കുകളെന്തിന്‌...!!!! ???????...




ഈ ചിത്രം പറയുന്നത്‌ ഒന്നല്ലാ, ഒരായിരം വാക്കുകളാണ്‌...., എന്റേയും നിന്റെയുമായ ഒരിക്കലും നിലയ്ക്കാത്ത ആ വിശുദ്ധസ്നേഹത്തിന്റെ ഭാഷയില്‍...!!!!

Friday, January 11, 2013

jan 10. 11.58 PM:
ഇളം മഞ്ഞിന്‍ കുളിരുമായി മനസ്സില്‍ കൂടുകെട്ടിയ എന്റെ കുയിലിനുറക്കം കിട്ടുന്നുവെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. ശുഭരാത്രി.

Jan 11. 05.07 AM:
നീയല്ലേയുണര്‍ത്തിയത്‌? i can hear കൗസല്യാ സുപ്രഭാതം. is it fom your temple?എനിയ്ക്കൊത്തിരി ഇഷ്ടമാണ്‌.

Jan 12. 07.58 AM:
നോക്കാന്‍ അല്ലേ പോയുള്ളൂ,ഒന്നും ശരിയായില്ല.എനിക്കു പോവാന്‍ തോന്നുന്നില്ല.ഓര്‍ത്തിട്ട്‌ സങ്കടം വരുന്നൂ.ഇനി നിന്നെ എന്നു കാണും?????

Jan 12. 08.04 AM:
എനിക്കെന്തൊക്കെയോ പറയാനുണ്ട്‌.ഒന്നിനും പറ്റുന്നില്ല, ഞാനങ്ങു വരട്ടെ?..ഇപ്പോ..?

Jan 12. 08.24.AM:
എവിടെ അടുത്ത്‌?നീ എന്റടുത്തുണ്ടാവാന്‍ ഈ ലോകവും ഇവിടുത്തെ നിയമങ്ങളും സമ്മതിക്കില്ല.

Jan 12. 08.39 AM:
കൊള്ളാം..എന്നിട്ട്‌ നിനക്കു തിരിച്ച്‌ പോകാമെന്ന് നീ വിചാരിക്കുന്നുണ്ടോ?അതിന്റെ ബാക്കി പ്രശ്നങ്ങള്‍ ആരു സോള്‍വ്‌ ചെയ്യും?

Jan 12. 08.44 AM:
ഞാന്‍ കൂടെ പോന്നിട്ട്‌ എന്നേയും കൊണ്ട്‌ എന്തു ചെയ്യും നീ? എത്ര easy ആയി പറഞ്ഞു നീ?

Jan 12. 08.57 AM:
പോടാ, എത്‌ നിലവാരത്തിലും ജീവിക്കാന്‍ എനിക്കറിയാം.അതൊന്നുമല്ലാ ഞാന്‍ mean ചെയ്തത്‌.ആരെയൊക്കെ വഞ്ചിക്കണം?ആരോടൊക്കെ സമാധാനം പറയണം? എന്നെങ്കിലും ശാന്തി കിട്ടുമോ നമുക്ക്‌? നിന്റെ സ്നേഹത്തില്‍ ഒരു സംശയവുമില്ലെടാ എനിക്ക്‌.മനസ്സ്‌ എന്നും കൊതിക്കുന്ന സന്തോഷമാണ്‌ നീ....

Jan 12. 09.12 AM:
അങ്ങനെ പറഞ്ഞു തീര്‍ക്കാന്‍ പറ്റുന്നതാണോ താലിയുടെ ബന്ധം???

Jan 12. 05.36 PM:
നിന്നെ വല്ലാതെ miss ചെയ്യുന്നൂ...

Jan 12. 06.15 PM:
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.!!! നമ്മുടെ honeymoon കഴിഞ്ഞു. 2 days left.

Jan 12. 06.36 PM:
ഇല്ലെടാ ഞാന്‍ പോവില്ല നിന്റടുത്തുന്ന്.എനിയ്ക്കു വയ്യ.

Jan 12. 11.15 PM:
എനിക്ക്‌ സംസാരിക്കാന്‍ പറ്റില്ലെടാ.sleep well and good night. .----- .... .

Jan 12. 11.26 PM:
എങ്ങനെ ഞാന്‍ മറക്കും എല്ലാം?

Jan 12. 11.27 PM:
എന്നും എന്റെ ആയിരിക്കില്ല നീ..

Jan 12. 11.37 PM:
അങ്ങനെ ആവരുത്‌.ഇനി ഞാന്‍ വരുമ്പോഴേക്കും നിനക്കൊരു കൂട്ടുണ്ടാവണം.ഒരു കുഞ്ഞുവാവയും!നിന്റെ ജീവിതം ഒരു സ്വര്‍ഗം ആവണം.that is my ultimate target.promise me,plz..

Jan 12. 11.476 PM:
നിനക്കൊരാളെയും സ്നേഹിക്കാന്‍ പറ്റില്ലേ ഞാന്‍ അല്ലാതെ? sure ആണ്‌ പറ്റുമെന്ന്.കല്യാണം കഴിക്കണം നീ.പതിയെ എല്ലാം ശരിയാവും.മാനസികമായി അടുക്കുന്നതുവരെ മറ്റൊന്നിനും ശ്രമിക്കരുതെന്നുമാത്രം.നിനക്കു പറ്റും,പറ്റണം.

Jan 12. 11.58 PM:
പെട്ടെന്ന് പറ്റില്ലാന്ന് എനിക്കുമറിയാം.പക്ഷേ ഈ ഒരു വേദനകൂടി സഹിക്കുമൊ നീ എനിക്കുവേണ്ടി?നിന്നെയോര്‍ത്തുകരയുന്ന നിന്റെ വീട്ടുകാര്‍ക്കുവേണ്ടി?നിന്നെ എന്നുമിതുപോലെ എനിക്ക്‌ കാണാന്‍ എങ്കിലും??

Jan 13. 00.10 AM:
ഞാന്‍ നിന്റെ അടുത്തുവന്ന് കിടക്കട്ടെ?ഒരു രാത്രി മുഴുവന്‍ സംസാരിച്ചാലും നിന്നേക്കൊണ്ട്‌ സമ്മതിപ്പിച്ചിട്ടേ ഞാന്‍ തിരിച്ചുപോരൂ.

Jan 13. 10.47 AM:
നീ എവിടാരുന്നൂ? എന്താ phone എടുക്കാത്തെ?

Jan 13. 03.44 PM:
നീ റോഡില്‍ വരുമൊ????

Jan 13. 05.55 PM:
mmm. നീയെന്തേ പോകാഞ്ഞേ?

Jan 13. 08.21 PM:
ഞാന്‍ വെറുതേ ചോദിച്ചതല്ലേ.. പിന്നെയും പിന്നെയും സ്നേഹിച്ചുപോകുന്നൂ നിന്നെ.എന്തിനോ?

Jan 13. 10.10 PM:
കൈരളി ചാനല്‍ നോക്കൂ.

Jan 13. 11.02 PM:
എന്നെ സങ്കടപ്പെടുത്തല്ലേ,എനിക്കെന്തോ പോലെ..

Jan 13. 11.09 PM:
എന്തിനാ അത്‌? നീ എന്നെ സ്നേഹിച്ചതിനോ?എനിക്കും വല്ലാതെ തണുക്കുന്നുണ്ട്‌,സംസരിക്കന്‍ പറ്റില്ലെടാ എനിക്ക്‌.തണുപ്പത്ത്‌ നിക്കാതെ കിടന്നുറങ്ങൂ.tablet കഴിക്കണം.നീയുറങ്ങിയാലെ ഞാനുറങ്ങൂ.

Jan 13. 11.20 PM:
വല്ലതും കഴിച്ചോ നീ?അമ്മു ചേച്ചിയുടെ കൂടെയുറങ്ങീ.ഒറ്റയ്ക്ക്‌ എനിക്കെന്തോ പോലെ... സങ്കടം വേറേയും.

Jan 13. 11.49 PM:
എനിക്കൊന്നിനും കഴിയുന്നില്ല.എന്റെ മനസ്സ്‌ മരവിച്ചുപോവുന്നു.ജീവിതത്തില്‍ ആദ്യമായി മനസ്സും ശരീരവും ഒരുപോലെ നിന്റടുതെത്താന്‍ കൊതിക്കുന്നു.ആരും ഒരിക്കലും മാപ്പ്‌ തരാത്ത തെറ്റ്‌.എല്ലാം കൈവിട്ടുപോവുന്ന പോലെ.i am losing myself.എന്നോട്‌ ക്ഷമിക്കുക.

Jan 14. 09.15 AM:
ഇതിലും ഭീകരമായ അവസ്ഥയുണ്ട്‌ ജീവിതത്തില്‍.ഒന്നും ആലോചിച്ച്‌ വിഷമിക്കേണ്ട.നിനക്ക്‌ അവകാശപ്പെട്ടത്‌ നിനക്ക്‌ തന്നെ വന്നുചേരും.എല്ലാം ദൈവത്തിന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കുക.

Jan 14. 06.02 PM:
ഞാന്‍ ഇവിടുന്നു മാത്രമല്ലേ പോവുന്നുള്ളൂ,നിന്റെ കല്യാണം കഴിഞ്ഞിട്ടേ നിന്റെ മനസ്സില്‍നിന്ന് പോവൂള്ളൂ.

Jan 14. 11.47 PM:
നിലാവുള്ള രാത്രിയില്‍, ഒരു പൂമരചോട്ടില്‍,പുലരുവോളം നിന്റെ മടിയില്‍ കിടന്ന് കഥകള്‍ പറഞ്ഞുറങ്ങുക...എന്റെ എന്നെത്തേയും സ്വപ്നമായിരുന്നൂ..ഞാന്‍ ഒരിക്കലും നിന്നെ അറിയിക്കാതിരുന്ന സ്വപ്നം...ഒരിക്കലും നടക്കാത്ത സ്വപ്നം...കരയിക്കാന്‍ മാത്രമായി ഈ നിലാവ്‌ മാത്രമെന്തിന്‌??????

Jan 15. 00.09 AM:
ശുഭരാത്രി..ഇനി തമ്മില്‍ കണ്ടില്ലെങ്കിലും ഈ മുല്ലപ്പൂവിനെ മറക്കരുത്‌.മറ്റൊരാളുടെ കയ്യില്‍ സ്വയം നഷ്ടപ്പെടേണ്ടതാണെങ്കിലും ഈ പൂവിനും ഒരു ഹൃദയമുണ്ടായിരുന്നു.

Jan 15. 00.20 AM:
മഞ്ഞു പെയ്യുന്നുണ്ട്‌ പുറത്ത്‌, നിന്റെ സ്നേഹം പോലെ...

Jan 15. 06.02 AM:
ഞാന്‍ പോവാണ്‌.........................

Jan 15. 07.37 AM:
ഇപ്പൊ എത്തും.headache again.പോയ്‌വരാമെന്നു പറയുന്നില്ലാ.നിന്റെ സങ്കടമൊക്കെ മാറും.നാളെ.


Jan 17. 11.17 PM:
plz, അങ്ങനെ പറയാതെ.tablet കഴിക്കണം നീ കേട്ടോ.iam sleeping with chechi. അതുകൊണ്ടല്ലേ.നമ്മള്‍ ഒത്തിരി സംസാരിച്ചില്ലേ ഇന്ന്.എനിക്ക്‌ കരച്ചില്‍ വന്നിട്ട്‌ നിന്റടുത്ത്‌ വരാന്‍ തോന്നി.good night ഇനി msg അയക്കല്ലേടാ,plz.love u a lot.


Jan 17. 11.26 PM:
നിലാവുള്ള രാത്രിയില്‍, ഒരു പൂമരചോട്ടില്‍,പുലരുവോളം നിന്റെ മടിയില്‍ കിടന്ന് കഥകള്‍ പറഞ്ഞുറങ്ങുക...എന്റെ എന്നെത്തേയും സ്വപ്നമായിരുന്നൂ..ഞാന്‍ ഒരിക്കലും നിന്നെ അറിയിക്കാതിരുന്ന സ്വപ്നം...ഒരിക്കലും നടക്കാത്ത സ്വപ്നം...കരയിക്കാന്‍ മാത്രമായി ഈ നിലാവ്‌ മാത്രമെന്തിന്‌??????

Jan 18. 08.47 AM:
good morning.സങ്കടമൊക്കെ മാറാന്‍ പ്രാര്‍ഥിക്കുകകയാണ്‌ ഞാന്‍ രണ്ടുപേരുടെയും.എല്ലാരുമുണ്ടായിട്ടും എന്റെ lonlines എന്നെ കരയിക്കുന്നു.എപ്പോഴും നിന്റടുത്ത്‌ വരണമെന്ന് തോന്നും.

Jan 18. 08.47 AM:
എപ്പോഴും കൂടെയുള്ള ആളെ അന്വേഷിച്ച്‌ അലയുന്നതെന്തിനാ?ഇതുപോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല അല്ലേ? ഉണ്ടാവുമോ??

Jan 18. 10.00 AM:
നിന്റെ പ്രതീക്ഷകള്‍ നിന്നെ മുന്നോട്ട്‌ നയിക്കട്ടെ,അതെന്നെ ദുരന്തത്തിലേക്കാണ്‌ നയിക്കുക.എന്നാലും നിനക്കു സന്തോഷം നല്‍കുന്നെങ്കില്‍ അതും സമ്മതം.(എനിയ്ക്കൊരിക്കലും അത്‌ ചെയ്യാന്‍ കഴിയില്ലെന്ന് നിനക്കറിയില്ലേടാ?എനിക്ക്‌ ചുറ്റുമുള്ളവര്‍ ജീവിച്ചുകാണാന്‍ സ്വയം എരിഞ്ഞുതീരുകയാണ്‌ എന്റെ ജീവിതം നിന്നോടൊപ്പം.

Jan 18. 01.50 PM:
നിന്നെ ഞാന്‍ മറക്കുമോ ഇനി?എനിക്ക്‌ അതിനു കഴിയുമോ ? കഴിയണമെങ്കില്‍ അങ്ങനെ വല്ല അസുഖവും വരണം.അല്ലെങ്കില്‍ മരിക്കണം.നിനക്കൊരു ജീവിതം ഇല്ലാത്തതാണ്‌ എന്റെ ഏറ്റവും വലിയ സങ്കടം.എന്റെ മനസ്സില്‍ ഒറ്റയ്ക്ക്‌ നില്‍ക്കുന്ന നിന്റെ രൂപം ആണ്‌.എന്നെ സ്നേഹിക്കുന്നുവെങ്കില്‍ നീ ഒരു കല്യാണത്തിന്‌ സമ്മതിക്കണം.എല്ലം അറിയാവുന്ന ഞാന്‍ തന്നെയാണ്‌ പറയുന്നത്‌.നല്ലതുപോലെ ആലോചിക്കുക.മരുന്നുകളേക്കാള്‍ എത്ര നല്ലതാണ്‌ ഒരാള്‍ നിന്നെ തൊട്ടടുത്തുനിന്ന് നിന്നെ സ്നേഹിക്കാനുണ്ടാവുന്നത്‌.ഇനി ഞാന്‍ പറയുന്നതുവരെ msg അയക്കരുത്‌ കേട്ടോ,plz.


Jan 19. 10.56 PM:
നീയുറങ്ങിയില്ല അല്ലേ?എനിക്കും ഉറങ്ങാന്‍ പറ്റുന്നില്ല.എന്റെ മനസ്സ്‌ കരയുകയാണ്‌,ഇനി ഒരിക്കലും നിന്നെ കാണാന്‍ പറ്റില്ലാന്ന് മനസ്സ്‌ പറയുന്നു.ഞാന്‍ പോന്ന വെളുപ്പിന്‌ എവിടെയോ മുല്ല പൂത്ത ഗന്ധം ഞാന്‍ അറിഞ്ഞു.ആദ്യമായി എനിക്ക്‌ മുല്ലയോട്‌ ദേഷ്യം തോന്നി. പിന്നെ ഇന്നലെ ഇവിടെearth quake ഉണ്ടായിlast night @2 AM).മരണം മുന്നില്‍ കണ്ടൂ ഞാന്‍.

Jan 20. 11.23 PM:
എന്നോട്‌ ഇനി മിണ്ടില്ലേ ഒരിക്കലും????

Jan 21. 04.51 AM:
എത്രമാത്രം risk എടുത്താണ്‌ ഞാന്‍ നിന്നോട്‌ സംസാരിക്കുന്നതെന്നറിയാമൊ?എന്നിട്ടും നീ ഒന്നുമറിയാത്തവനേപോലെ? എന്റെ ജീവിതം തകിടം മറിയാന്‍ ഒരു നിമിഷം മതി.ഈ സ്നേഹവും നീയും എന്നും അവിടെതന്നെ വേണമെന്നുള്ളതുകൊണ്ടാണ്‌ എനിക്കങ്ങനെയൊക്കെ പറയേണ്ടിവരുന്നത്‌.അതു rough ആണോ? ആണെങ്കില്‍ sorry.നീ എന്റെ ജീവിതത്തിനു കാവല്‍ ആവുമെന്ന് ഞാന്‍ വെറുതെ ആശിച്ചു.നിന്നെ സങ്കടപ്പെടുത്താന്‍ ഇനി ഞാന്‍ സംസാരിക്കില്ല.

Jan 21. 12.15 PM:
എന്താടാ ഇങ്ങനെ?എന്റെ സങ്കടം കൊണ്ട്‌ പറയുന്നതല്ലേ.നീ എന്റെ ആത്മാവിന്റെ ഭാഗമല്ലേ.നിന്നെ സങ്കടപ്പെടുത്താന്‍ എനിക്കു കഴിയോ?.

Jan 21. 02.13 PM:
എന്റെ calls നിന്നെ disturb ചെയ്യുന്നു അല്ലേ.ഞാന്‍ എന്റെ ഒരു സമാധാന്ത്തിനുവേണ്ടി വിളിക്കുന്നതാണ്‌.വിഷമിക്കേണ്ടാ.നീ പറഞ്ഞില്ലേ നീ അകലാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ വീണ്ടും അടുക്കാന്‍ ശ്രമിക്കുന്നുവെന്ന്.ഇനി ഒരിക്കലും അതുണ്ടാവില്ല് കേട്ടോ. u r free from me now.നിന്റെ ജീവിതം എങ്കിലും നന്നാവും.ആര്‍ക്കും ഒരിക്കലും മനസ്സിലാവത്ത ഒരു ജന്മം ആണെന്റേത്‌.കലങ്ങി മറിയുന്ന ഒരു മനസും.അതില്‍ മുങ്ങി നശിക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല..... എന്നെ ഇനി....

Jan 23. 10.06 AM:
എന്നെ ഓര്‍ത്ത്‌ വിഷമിക്കരുത്‌.എന്റെ മനസ്സ്‌ നേരെയാവുമ്പോള്‍ ഞാന്‍ വിളിക്കാം.നിനക്കു സുഖമല്ലേ.tablets എടുക്കണം കേട്ടോ.എല്ലാത്തിനും കാരണം ഞാന്‍ ആണ്‌.മാപ്പ്‌ ചോദിക്കുകയാണ്‌ നിന്നോടും ദൈവത്തോടും,എന്നെ സ്നേഹിക്കുന്നവരോടും, പിന്നെ നിന്റെ അമ്മയോടും.

Jan 23. 08.54 PM:
നിനക്ക്‌ വട്ടാണെന്ന് മാത്രമേ ഞാന്‍ ഇപ്പോ പറയുന്നുള്ളൂ.പ്രണയവും കവിഞ്ഞ്‌ ഒരുതരം addiction ആണ്‌ നിനക്കെന്നോട്‌ അല്ലേ?.

Jan 24. 00.25 AM:
ഇന്നലെ പകല്‍ അറിയാതെ ഞാന്‍ മയങ്ങിയപ്പോള്‍ സ്വപ്നത്തിനും ബോധത്തിനുമിടയില്‍ ആരോ എന്റെ കവിളില്‍ ഉമ്മ വെച്ചതറിഞ്ഞു ഞെട്ടി എണീറ്റ ഞാന്‍ കണ്ട മാഞ്ഞുപോയ മുഖം നിന്റെ ആയിരുന്നു.എന്റെ മനസ്സിന്‌ തീ പിടിച്ചത്‌ അങ്ങനെയാണ്‌.sorry,നിന്നോട്‌ പറയേണ്ടെന്ന് തീരുമാനിച്ചിരുന്നു ഞാന്‍. പക്ഷേ....,

Jan 25. 03.04 PM:
നീ വിഷമിക്കാതെ.ഞാന്‍ ഇല്ലേ എപ്പോഴും നിന്റെ കൂടെ,നിന്റെ സങ്കടത്തിലും സന്തോഷത്തിലും കൂട്ടായി.എല്ലാത്തിനും solution ഉണ്ട്‌ ലോകത്തില്‍.ഈ ബന്ധത്തിന്‌ അത്രയ്ക്കു ശക്തിയുണ്ട്‌.നിന്നെ വിട്ടുപോകാന്‍ എനിയ്ക്ക്‌ കഴിയില്ലെടാ ഒരിക്കലും.നിനക്കെന്നോട്‌ പറയണമെന്ന് തോന്നുമ്പോള്‍ പറഞ്ഞാല്‍ മതി.lots of love.

Jan 25. 11.25 PM:
പറയാതിരിക്കാന്‍ എനിക്കു കഴിയില്ലായിരുന്നെടാ.ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല എനിയ്ക്ക്‌ നിന്നോട്‌ പറഞ്ഞാലുമില്ലെങ്കിലും. ഒരു തരത്തില്‍ എനിയ്ക്ക്‌ സന്തോഷമേയുള്ളൂ.സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും നല്ലതിനു തന്നെ.സുഖമായി ഉറങ്ങുക.

Jan 26. 09.48 PM:
എനിക്കറിയാം.എന്റെ അവസ്ഥ നീ മാനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞതാണ്‌.എന്റെ തെറ്റിന്റെ ഫലം ആണ്‌ നിനക്ക്‌ ജീവിതം നഷ്ടപ്പെടന്‍ കാരണം.കുറ്റബോധവും നിന്നോടുള്ള സ്നേഹവും എല്ലാംകൂടി ഞാന്‍ ഒരു വല്ലാത്ത മനസിക നിലയിലാണ്‌. sorry da,നിന്നെ എപ്പോഴും സങ്കടപ്പെടുത്തുന്നതിന്‌.good night.

Jan 27. 10.14 AM:
എന്നെ വിളിക്കല്ലേടാ plz. ഞാന്‍ വിളിച്ചോളാം പിന്നെ.and good morning എന്റെ സങ്കടപൗര്‍ണമിക്ക്‌.

Jan 27. 10.25 AM:
സാരമില്ലെടാ.എല്ലാം കാലത്തിന്‌ വിട്ടുകൊടുക്കുക.എന്നേക്കാളും നിന്നേ സ്നേഹിക്കുന്ന ആളാണ്‌ വരുന്നതെങ്കിലോ? എനിയ്ക്കതുമതി.ആരോടും ദേക്ഷ്യപ്പെടല്ലേ.പറയുന്നത്‌ അനുസരിക്കണം.എനിയ്ക്കുവേണ്ടി എങ്കിലും.plz.

Jan 27. 11.47 PM:
ഇങ്ങനെ പിണങ്ങല്ലേ,എന്റെ situation അങ്ങനെ ആയതുകൊണ്ടല്ലേ.ഒരുജന്മം മുഴുവന്‍ നിന്നോട്‌ സംസാരിക്കാന്‍ ആശിച്ചവളാണ്‌ ഞാന്‍.എല്ലാം വിധിയാണെന്ന് സമാധാനിക്കുന്നു ഇപ്പോള്‍.ഈ ജീവിതം ഭംഗിയായി ആടി തീര്‍ക്കും ഞാന്‍ ആരേയും മുറിവേല്‍പ്പിക്കാതെ,സ്വയം മുറിഞ്ഞാലും.ഒരു പക്ഷേ ഇനി കുറച്ച്‌ സമയമേ ഉണ്ടാവൂ നിനക്ക്‌... പക്ഷേ നിന്നെ സ്നേഹിച്ച്‌ മതിയായില്ലെന്ന് തോന്നുന്നു പലപ്പോഴും.....

Jan 28. 11.21 PM:
ഉറങ്ങിയില്ല അല്ലെ?നിനക്കുവേണ്ടി മാത്രമാണ്‌ എന്റെ എല്ലാ പ്രാര്‍ഥനയും.എന്നെ വെറുക്കുന്നുണ്ടാവും നീ അല്ലേ? അതിനു ദൈവം തന്നെ ഒരു കാരണം തന്നതാവും.

Jan 28. 11.28 PM:
എനിയ്ക്കറിയാം, പക്ഷേ...നിന്നെ ഈ നിലയില്‍ എങ്ങനെ ഞാന്‍ ഉപേക്ഷിച്ചുപോവും?ഒരു ദിവസംകൂടി കഴിഞ്ഞാല്‍ എനിയ്ക്ക്‌ പഴയ ആള്‍ ആയേ പറ്റൂ.പെട്ടെന്നൊരു ഭാര്യ ആവാന്‍ പറ്റുമോ?.

Jan 29. 09.08 AM:
എന്നെ ഇനി വിളിക്കേണ്ടാ..ഞാന്‍ പിന്നെ വിളിക്കാം.ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോണൂ.and good morning..

Jan 29. 02.32 PM:
ഇനി വിളിക്കല്ലേടാ plz.

Jan 29. 11.40 PM:
നിന്നോട്‌ സംസാരിക്കാന്‍ എനിയ്ക്ക്‌ വയ്യ.എന്താണ്‌ സംഭവിച്ചത്‌?? എനിയ്ക്കു പേടിയാവുന്നെടാ...plz.എന്താണെങ്കിലും കരയല്ലേ. നിന്നേ വിട്ട്‌ ഒരിടത്തും ഞാന്‍ പോവില്ല.സത്യം..